കുട്ടികളുടെ സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊളത്തറ ആത്മവിദ്യാ സംഘം യു പി സ്കൂളിൽ കുട്ടികളുടെ സമ്പാദ്യ പദ്ധതി കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ റഹിമാൻ ബസാർ ബ്രാഞ്ച് മാനേജർ ഫൗസിയ പി പി സ്കൂൾ വിദ്യാർത്ഥി ഫാത്തിമ ഫെബിക്ക് പാസ്ബുക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടിക്കുടുക്ക എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്കൂളിലെ അഞ്ഞൂറോളം വരുന്ന കുട്ടികൾ പരിപാടിയിൽ പങ്കാളികളാവും.

സ്കൂൾ പി ടി എ കാലിക്കറ്റ് സിറ്റി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് റഹ്മാൻ ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഫിർദൗസ്, സ്കൂൾ മാനേജർ പി അംബുജാക്ഷി, ഹെഡ് മാസ്റ്റർ എൻ വി മുരളി, സ്റ്റാഫ് സെക്രട്ടറി മൻസൂർ അലി, പി ടി എ  ട്രഷറർ അബ്ദുൾ ഗഫൂർ , എസ് ആർ ജി കൺവീനർ മുജീബ് റഹ്മാൻ ബാങ്ക് സ്റ്റാഫ് എം കെ ജഷി എന്നിവർ സന്നിഹിതരായിരുന്നു.

Comments

COMMENTS

error: Content is protected !!