കണ്ണൂരില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 

ഇരിട്ടിയിൽ കാണാതായ  ബിരുദ വിദ്യാര്‍ഥിനിയെ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനെ(19)യാണ് കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീര്‍പ്പാട് എസ്എ ന്‍ ഡി പി കോളേജ് രണ്ടാംവര്‍ഷ ബി ബി എ  വിദ്യാര്‍ഥിനിയായ ജഹാന ഷെറിനെ ശനിയാഴ്ച ഉച്ചയോടെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍  പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ട് കോളിക്കടവ് പുഴയില്‍ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടത്.

അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇരിട്ടി സി ഐ  കെ ജെ ബിനോയ്, പ്രിന്‍സിപ്പല്‍ എസ്ഐ. ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പുന്നാട് സ്വദേശി സെയിദിന്റേയും മുനീറയുടേയും മകളാണ്.  സഹോദരന്‍ നിഹാല്‍.
Comments

COMMENTS

error: Content is protected !!