MAIN HEADLINES

കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ്  വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു. രാഷ്ട്രീയ അക്രമമാണോ എന്നതിൽ വ്യക്തതയില്ല. പ്രശാന്ത് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വീട്ടിലെത്തിയ ഒരു സംഘം പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രശാന്തിന്റെ രണ്ട് കാലിനും വെട്ടേറ്റു. ഒരു കാലിനേറ്റ വെട്ട് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെട്ടേറ്റ് എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പ്രശാന്ത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതിന്റെ പ്രകോപനം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പുറത്താണോ അതോ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിജെ പി ഇക്കാര്യത്തിൽ ഇതുവരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button