കാബൂളിൽ കുടുങ്ങി 41 മലയാളികൾ. പാസ്സ്പോർട്ടും രേഖകളും താലിബാൻ കൈക്കലാക്കിയതായും സന്ദേശം

കാബൂളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടുവരാൻ കേരള സർക്കാർ കേന്ദ്രത്തിന്റെ ഇടപെടൽ തേടി. കാബൂളിൽ 41 മലയാളികൾ കുടുങ്ങി കിടക്കുന്നതയാണ് സർക്കാർ കണക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം പ്രവാസി കേരളീയകാര്യ വകുപ്പ് (നോർക്ക) വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു.

കാബൂളിലെ സ്വകാര്യ സ്ഥാപനങ്ങളുമായോ അന്താരാഷ്ട്ര സംഘടനകളുടെ പ്രാദേശിക ഓഫീസുകളുമായോ ബന്ധപ്പെട്ട് ജോലിചെയ്യുന്നവരാണ് കുടുങ്ങിയിരിക്കുന്നവരിൽ അധികവും. ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റുമായി ബിസിനസ്സ് ആവശ്യങ്ങൾക്കായി തങ്ങുന്നവരും ഉണ്ട്.

“കാബൂളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ നിന്ന് നോർക്ക ഡിപ്പാർട്ട്‌മെന്റിന് ധാരാളം കോളുകൾ ലഭിക്കുന്നു. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടക്കം 41 മലയാളികൾ ഇന്ത്യയിലേക്ക് സുരക്ഷിതമായി വരുന്നതിനുള്ള ക്രമീകരിക്കരണമൊരുക്കണം എന്നാണ് നോർക്ക   വിദേശകാര്യ മന്ത്രാലയം സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്.

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചറിയൽ രേഖകൾ താലിബാൻ പരിശോധിക്കുകയും പാസ്‌പോർട്ടുകളും മറ്റ് പ്രധാന രേഖകളും വാങ്ങിവെക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.

ഇന്ത്യ കാബൂളിലെ മുഴുവൻ എംബസിയും ഒഴിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഐഎഎഫ് വിമാനത്തിൽ 130 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെയും 20 ഇന്ത്യൻ പൗരന്മാരെയും ജാംനഗർ എയർബേസിൽ എത്തിച്ചു.

Comments

COMMENTS

error: Content is protected !!