KERALA
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. നിയമനാധികാരം വൈസ് ചാന്‍സലര്‍ക്ക് അല്ലെന്നാണ് ഹൈക്കോടതിയുടെ പ്രധാനപ്പെട്ട കണ്ടെത്തല്‍. വൈസ് ചാന്‍സലര്‍ ഇറക്കിയ നിയമന ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചത് അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തത്. നിയമനം ചട്ടവിരുദ്ധമാണെന്ന് ചാന്‍സലറായ ഗവര്‍ണര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
400ല്‍ അധികം അധ്യാപകരാണ് വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ഉള്‍പ്പെട്ടിരുന്നത്. അധ്യാപകരുടെ നിയമനമാണ് ഇപ്പോള്‍ റദ്ദാകുന്നത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ച ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.
Comments