കണ്ണൂർ സ്വദേശിയിൽ നിന്ന് 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി എക്സൈസ്
കണ്ണൂർ സ്വദേശിയിൽ നിന്ന് 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി എക്സൈസ്. കണ്ണൂര്‍ മാട്ടൂല്‍ മടക്കര സ്വദേശി സലീല്‍കുമാര്‍ കെപിയെയാണ് എക്സൈസ് പിടികൂടിയത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫിസിന്റെയും സംയുക്ത വാഹന പരിശോധനയിലാണ് ഇയാളെ ഇരിട്ടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍നിന്ന് വരുന്നതിനിടയിലാണ് സലീല്‍കുമാര്‍ പിടിയിലായത്. തുടർന്ന് സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ എക്സൈസ് വകുപ്പ് അഞ്ച് പ്രധാന ചെക്ക് പോസ്റ്റുകളിലും മറ്റ് 41 ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കി.
റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ രജിത്ത് സിയുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത വാഹന പരിശോധനയിലാണ് സലീൽകുമാർ പിടിയിലാകുന്നത് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫിസര്‍ വിവി ബിജു, ഇരിട്ടി റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍മാരായ പ്രമോദ് കെപി, ഉമ്മര്‍ കെ, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ദിനേശന്‍ ഇസി, രവി കെഎന്‍, ബിജു കെ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സതീഷ് വിഎന്‍, കെകെ. രാഗില്‍, സനേഷ് കെപി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.