കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ പി എസ് സി പ്രൊഫൈല്‍ മരവിപ്പിക്കും

പരീക്ഷ നടത്തിപ്പില്‍ നിര്‍ണായക തീരുമാനമെടുത്ത് കേരള പി എസ് സി. കണ്‍ഫര്‍മേഷന്‍ നല്‍കി കഴിഞ്ഞതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈല്‍ മരവിപ്പിക്കും. കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തിലാണ് കേരള പി എസ് സിയുടെ തീരുമാനം.

പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ഇത് ബാധിക്കുന്നു വെന്നും പി എസ് സി പറയുന്നു.  വിജ്ഞാപനങ്ങള്‍ക്ക് ഈ തീരുമാനം ബാധമകല്ല. 17.03.2023ന് മുമ്പുള്ള പി എസ് സി വിജ്ഞാപനങ്ങള്‍ക്കായിരിക്കും ഇത് ബാധകമല്ലാത്തത്.അതിന് ശേഷമുള്ള വിജ്ഞാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാക്കുന്നതില്‍ വിശദ പരിശോധന നടത്തുമെന്നും പി എസ് സി അറിയിച്ചു.

പരീക്ഷാകേന്ദ്രം ഒരുക്കാനും,  ഉത്തരക്കടലാസ്, ചോദ്യപേപ്പര്‍ തുടങ്ങിയ തയാറാക്കാനും ഒരു വിദ്യാര്‍ഥിക്ക് മാത്രം 100 ലധികം രൂപ  ചെലവാകാറുണ്ട്. പരീക്ഷ എഴുതാനുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം നിരവധി പേര്‍ പരീക്ഷ എഴുതാറില്ല. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പി എസ് സിക്കുണ്ടാകുന്നത്. 

Comments

COMMENTS

error: Content is protected !!