KOYILANDILOCAL NEWS

കനത്ത കാറ്റിൽ സ്കൂൾ ബസ്സിന് മുകളിൽ മരം വീണു

കൊയിലാണ്ടി: കനത്ത കാറ്റിൽ സ്കൂൾ ബസ്സിന് മുകളിൽ മരം വീണു. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള വിക്ടറി ട്രേഡേഴ്സിന്റെ ഗോഡൌണിനു മുമ്പിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു മുകളിലേക്ക് വൻമരം കടപുഴകി വീണത്. 

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ആനന്ദൻ സി പി യുടെ നേതൃത്വത്തിൽ എത്തുകയും ചെയിൻസൊ ഉപയോഗിച്ച് മരം മുറിച്ച് മാറ്റുകയും ചെയ്തു. ബസിന്റെ റൂഫ് ഒരു ഭാഗം തകർന്ന നിലയിലാണ്. ഗ്രേഡ്അ സ്സി സ്റ്റേഷൻ ഓഫിസർ ബാബു പി കെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് കെ, നിധിപ്രസാദ്ഇഎം, സിജിത്ത് സി, സനൽ രാജ്, ഷാജു, സത്യൻ ഹോംഗാര്‍ഡുമാരായ ഓംപ്രകാശ് , രാജീവ് എന്നിവരും പങ്കാളികളായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button