കൊയിലാണ്ടിയിൽ ജല പരിശോധനാ ലാബ്

ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൻ്റെയും ഹരിതകേരള മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ  പൊതുജനങ്ങള്‍ക്കായി ജല ഗുണനിലവാര പരിശോധനാ ലാബ് സ്ഥാപിച്ചു. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ലാബിൻ്റെ ഉദ്ഘാടനം  കാനത്തിൽ ജമീല എം എൽ എ  നിർവ്വഹിച്ചു.
നഗരസഭ ചെയർപേഴ്ൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു. പി.പ്രകാശ് ( ഹരിത കേരള മിഷൻ കോഴിക്കോട് ജില്ല കോർഡിനേറ്റർ ), സി. പ്രജില (കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ), നിജിലപറവക്കൊടി, കൊയിലാണ്ടി നഗരസഭ വാർഡ്‌ കൗൺസിലർമാരായ എ.ലളിത, പി. രത്നവല്ലി , വി.പി.ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്,
പി. പ്രശാന്ത് (പി.ടി.എ പ്രസിഡണ്ട്),  പി.വത്സല ( ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ) ബിജേഷ് ഉപ്പാ ലക്കൽ ( വി.എച്ച് .എസ്.സി പ്രിൻസിപ്പൽ ),  പി.സി. ഗീത (ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് )
സാജിദ് അഹമ്മദ് എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!