KERALA

കനത്ത മഴക്ക് സാധ്യത; ജില്ലയിൽ രണ്ട് ദിവസം റെഡ് അലർട്ട് കൺട്രോൾ റൂമുകൾ സജ്ജം റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു.

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും, മലയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. അടുത്ത നാല് ദിവസം മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശമുണ്ട്. ജില്ലയിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു.

അടുത്ത നാല് ദിവസത്തേക്ക് ക്വാറികൾ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ ലഭ്യമായ ക്വാറി ഉത്പന്നങ്ങൾ നീക്കുന്നതിനു തടസ്സമില്ല. വെള്ളച്ചാട്ടങ്ങളും നദീതീരമുള്ളതുമായ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടും. എല്ലാ സന്നദ്ധ പ്രവർത്തകരെയും തയ്യാറാക്കി നിർത്താനും ജെ.സി.ബി, ലോറി തുടങ്ങിയ ഭാരവാഹനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നു. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button