DISTRICT NEWS
കനത്ത മഴ: ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിരോധനമേർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു. കക്കയം, പെരുവണ്ണാമൂഴി റിസർവോയറുകളിൽനിന്നും വെള്ളം തുറന്നു വിടുന്നതിനാലും ജില്ലയിലെ എല്ലാ നദികളും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്.
കടൽ,നദികൾ, മറ്റുജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. അവധിദിനങ്ങളിൽ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവർ പാറക്കെട്ടിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത്തിനും നിരോധനം ഏർപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിലും കനത്ത മഴ മുന്നറിയിപ്പുമുള്ളതിനാൽ ജാഗ്രത തുടരേണ്ടതാണെന്നും കലക്ടർ അറിയിച്ചു.
Comments