CRIME
വീട്ടിൽനിന്ന് എട്ടുപവനും നാല് മൊബൈൽ ഫോണും ഇരുചക്രവാഹനവും മോഷ്ടിച്ചു

ഫറോക്ക്: വീട്ടിൽനിന്ന് എട്ടുപവൻ വരുന്ന പാദസരവും നാല് മൊബൈൽ ഫോണും വീട്ടുമുറ്റത്തെ ഇരുചക്രവാഹനവും മോഷ്ടിച്ചതായി പരാതി. കരുവൻതിരുത്തി റോസ് മഹലിൽ ചാത്തങ്ങഴിത്തറ സിദ്ദീഖ് അലിയുടെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്. വീടിന്റെ മുകൾഭാഗത്ത് പണി നടക്കുന്നതിനാൽ അവിടത്തെ വാതിൽ അടച്ചിട്ടില്ലായിരുന്നു.
ഇതു വഴി മോഷ്ടാവ് അകത്ത് കയറിയെന്നാണ് സംശയിക്കുന്നത്. തുടർന്ന് സിദ്ദീഖ് അലിയുടെ ഉറക്കത്തിലായിരുന്ന സഹോദരിയുടെ എട്ടുപവൻ വരുന്ന സ്വർണപ്പാദസരവും കുടുംബാംഗങ്ങളുടെ നാല് മൊബൈൽ ഫോണുകളും മോഷണം പോയിട്ടുണ്ട്. മൊബൈൽ ഫോണുകൾക്ക്
77,000 രൂപയും എട്ടുപവൻ സ്വർണപ്പാദസരത്തിന് മൂന്ന് ലക്ഷം രൂപയും വില മതിക്കും. വീട്ടുടമസ്ഥന്റെ പരാതിയെ ത്തുടർന്ന് ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ. സജീവ്, സുരേഷ് ബാബു, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് വിഭാഗം തുടങ്ങിയവർ മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തി.
Comments