DISTRICT NEWSKOYILANDILOCAL NEWS
‘കനിവ്’ ആംബുലൻസ് സേവനം
കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ 108 ആംബുലന്‍സിന്റെ സേവനം കൊയിലാണ്ടിയിലും ലഭ്യമാവും. പുതിയ ആംബുലന്‍സില്‍ പരിശീലനം ലഭിച്ച ഡ്രൈവറടക്കം വിദഗ്ദ ടെക്‌നീഷ്യന്‍മാരുടെ സേവനം ലഭ്യമാവും. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ വേണ്ടിയാണ് കനിവ് എന്ന പേരില്‍ ആംബുലന്‍സ് ഇറക്കിയത്. ഓരോ 30 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ് സൗകര്യം ഉണ്ടായിരിക്കും. കൊയിലാണ്ടിയില്‍ പന്തലായനി ബ്ലോക്കിന്റെ കീഴില്‍ തിരുവങ്ങൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് ഇപ്പോള്‍ ആംബുലന്‍സ് ഉള്ളത്. 108 നമ്പറില്‍ വിളിച്ചാല്‍ സേവനം ലഭ്യമാവും.
Comments