മെഡിസെപ്പ് അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് പേരാമ്പ്ര മണ്ഡലം കെ എസ് എസ് പി എ സമ്മേളനം ആവശ്യപ്പെട്ടു


പേരാമ്പ്ര: മെഡിസെപ്പ് അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് പേരാമ്പ്ര മണ്ഡലം കെ എസ് എസ് പി എ സമ്മേളനം ആവശ്യപ്പെട്ടു. സർവ്വീസ് പെൻഷൻകാരോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

 

ജില്ലാ പ്രസിഡൻ്റ് കെ സി ഗോപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കെ രമേശൻ അധ്യക്ഷത വഹിച്ചു. ഒ എം രാജൻ നവാഗതരെ സ്വീകരിച്ചു. കേരളത്തിലുടനീളം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത കെ എസ് എസ് പി എ നേതാവ് വേലായുധൻ കീഴരിയൂരിനെ ചടങ്ങിൽ ആദരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി രാജൻമരുതേരി മുഖ്യപ്രഭാഷണം നടത്തി. പി എസ് സുനിൽകുമാർ, കെ എം ശ്രീനിവാസൻ, പി ടി ഇബ്രാഹിം, കെ പി രാധാകൃഷ്ണൻ, ഒ രാജീവൻ, കെ ജാനു ഐശ്വര്യ, വി പി പ്രസാദ്, എൻ പി രവീന്ദ്രൻ, പി എം രവീന്ദ്രൻ, കെ മഞ്ജുള പ്രസംഗിച്ചു.

Comments

COMMENTS

error: Content is protected !!