DISTRICT NEWS
കരിപ്പൂരിൽ ദോഹയിൽ നിന്ന് വന്ന പേരാമ്പ്ര സ്വദേശിയിൽ നിന്ന് 692 ഗ്രാം സ്വർണ്ണം പിടികൂടി
കൊണ്ടോട്ടി: പേരാമ്പ്ര സ്വദേശിയിൽ നിന്ന് വിമാനത്തിൽ കടത്താൻ ശ്രമിച്ച 691.8 ഗ്രാം സ്വർണ്ണം പിടികൂടി. ദോഹയിൽ നിന്ന് എയർ ഇന്ത്യാ എക്സ് പ്രസ്സിന്റെ IX 374 വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. മൂന്ന് ക്യാപ്സൂളുകളായി മലദ്വാരത്തിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. വ്യഴാഴ്ച കലത്താണ് സംഭവം. കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ സിനോയ് കെ മാത്യു, സൂപ്രണ്ട് പ്രവീൺ കുമാർ, ഇൻസ്പെക്ടർമാരായ എം പ്രതീഷ്, എം മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ ഇ വി മോഹനൻ എന്നിവരാണ് കസ്റ്റംസ് സംഘത്തിലുണ്ടായിരുന്നത്.
Comments