ജില്ലയില്‍ 31 പേര്‍കൂടി പത്രിക നല്‍കി പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും


കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച 31 പേര്‍കൂടി പത്രിക നല്‍കി. ഇതോടെ 13 മണ്ഡലങ്ങളിലായി 53 പേരാണ് പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പണം ഇന്ന്  മൂന്ന് മണിയോടെ അവസാനിക്കും. 20നാണ് സൂക്ഷ്മപരിശോധന. 22 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

കൊടുവള്ളി മണ്ഡലത്തില്‍ വ്യാഴാഴ്ച നാല് പേര്‍ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവ് ക്രസന്റില്‍ മുനീര്‍ (ഐയുഎംഎല്‍), ബാലുശ്ശേരി കരിയാത്തന്‍കാവ് തിരുവോത്ത് ടി. ബാലസോമന്‍ (ബിജെപി), നരിക്കുനി പാറന്നൂര്‍ നടുക്കണ്ടിയില്‍ കെ. മനോജ് (ബിജെപി), താമരശ്ശേരി ചുണ്ടങ്ങാപ്പൊയില്‍ കെ. പി ലക്ഷ്മണന്‍ (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക നല്‍കിയത്. ഇതോടെ മണ്ഡലത്തില്‍ ഏഴ് പേരാണ് പത്രിക സമര്‍പ്പിച്ചത്.

തിരുവമ്പാടിയില്‍ കൊടിയത്തൂര്‍ ചാത്തപറമ്പില്‍ ചെറിയ മുഹമ്മദ് (ഐയുഎംഎല്‍), കോഴിക്കോട് മെഡിക്കല്‍ കോളജ് അമ്പാട്ട് വീട്ടില്‍ ബേബി അമ്പാട്ട് (ബിജെപി) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. നാല് പേരാണ് മണ്ഡലത്തില്‍ ഇതുവരെ പത്രിക നല്‍കിയത്.

കൊയിലാണ്ടിയില്‍ നടക്കാവ് പുതിയകടവ് രാധാകൃഷ്ണന്‍ (ബിജെപി) പത്രിക നല്‍കി. ഇതോടെ മണ്ഡലത്തില്‍ അഞ്ച് പേരാണ് പത്രിക നല്‍കിയത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്നുപേര്‍ പത്രിക നല്‍കി. എരഞ്ഞിപ്പാലം ശ്രീപദം വീട്ടില്‍ നവ്യ ഹരിദാസ് (ബിജെപി), കോഴിക്കോട് ജവഹര്‍ നഗര്‍ കോളനിയില്‍ അഹമ്മദ് (ഐഎന്‍എല്‍), മലാപ്പറമ്പ് പളുനിപ്പറമ്പ് ആശിയാനയില്‍ നൂര്‍ബീന റഷീദ് (ഐയുഎംഎല്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ മണ്ഡലത്തില്‍ നാല് പേര്‍ പത്രിക നല്‍കി.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഇന്ന് ഒരാള്‍ പത്രിക നല്‍കി. മായനാട് കൊളങ്ങരേടത്ത് വീട്ടില്‍ കെ. ദാമോദരന്‍ (സിപിഐ എം) ആണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ മൂന്ന് പേരാണ് പത്രിക നല്‍കിയത്.

ബേപ്പൂരില്‍ നരിപ്പറ്റ കുറ്റിപൊരിച്ചപറമ്പത്ത് പ്രകാശ(ബിജെപി)നും കുന്ദമംഗലത്ത് പെരുമണ്ണ സോനസ് മഠത്തില്‍ ദിനേശ്കുമാ(സ്വതന്ത്രന്‍)റും പത്രിക നല്‍കി. ഇതോടെ ബേപ്പൂരില്‍ മൂന്ന് പേരും കുന്ദമംഗലത്ത് നാല്‌പേരും പത്രിക സമര്‍പ്പിച്ചു.

പേരാമ്പ്രയില്‍ കാരപ്പറമ്പ് ദേവിറാമില്‍ കെ. വി സുധീര്‍ (ബിജെപി), മേപ്പയൂര്‍ കീഴ്പയ്യൂര്‍ കമ്മന വീട്ടില്‍ ഇസ്മയില്‍ (എസ്ഡിപിഐ) എന്നിവര്‍ പത്രിക നല്‍കി. ഇതോടെ നാലു പേരാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്.

എലത്തൂരില്‍ മൂന്ന് പേര്‍ പത്രിക സമര്‍പ്പിച്ചു. നരിക്കുനി പ്രസാദം വീട്ടില്‍ ടി. പി ജയചന്ദ്രന്‍ (ബിജെപി),  കായംകുളം വൈദ്യന്‍വീട് സുള്‍ഫിക്കര്‍ (സ്വതന്ത്രന്‍), തലക്കുളത്തൂര്‍ അക്ഷരയില്‍ യു. വി. ദിനേശ് മണി (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ നാല് പേരാണ് മണ്ഡലത്തില്‍ പത്രിക നല്‍കിയത്.

ബാലുശ്ശേരിയില്‍ വ്യാഴാഴ്ച മൂന്ന് പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എറണാകുളം വാരാപ്പു
ഴ വലിയപറമ്പില്‍ വി. കെ ധര്‍മജന്‍ (ഐഎന്‍സി), ഉണ്ണികുളം ഇയ്യാട് ചാലില്‍കുന്നുമ്മല്‍ ലിബിന്‍രാജ് (ബിജെപി), ബാലുശ്ശേരി കുപ്പേരിവീട്ടില്‍ ഇ. എ ജോബിഷ് (ബഹുജന്‍ സമാജ് പാര്‍ട്ടി) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതുവരെ അഞ്ച് പേരാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്.

കുറ്റ്യാടിയില്‍ വടകര ഏറാമല പാറക്കല്‍ വീട്ടില്‍ അബ്ദുള്ള (ഐയുഎംഎല്‍), വടകര നടക്കുതാഴ കല്ല്യംവീട്ടില്‍ പി. പി മുരളി (ബിജെപി), കുറ്റ്യാടി കെ. പി ഹൗസില്‍ കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ (സിപിഐഎം) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.

നാദാപുരം മണ്ഡലത്തില്‍ കൊയിലാണ്ടി കൊല്ലം കോമത്ത് വീട്ടില്‍ വിജയന്‍ (സിപിഐ), നാദാപുരം പേരോട് കാഞ്ഞിരമുള്ളതില്‍ നാസര്‍ (എസ്ഡിപിഐ) എന്നിവര്‍ വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചു.

വടകരയില്‍ പേരാമ്പ്ര കരുവാന്‍കണ്ടി വീട്ടില്‍ മുസ്തഫ (എസ്ഡിപിഐ), തൈവെച്ചപറമ്പത്ത് ടി.പി ഹൗസില്‍ രമ (സ്വതന്ത്ര), വടകര കുറുഞ്ഞാലിയോട് മനയത്ത് വീട്ടില്‍ ചന്ദ്രന്‍ (എല്‍ജെഡി), വടകര മടപ്പള്ളി വല്ലത്തുതാഴെ വീട്ടില്‍ ഗംഗാധരന്‍ (നാഷണല്‍ ലേബര്‍ പാര്‍ടി), വളയം മുണ്ടോറുമ്മല്‍ വീട്ടില്‍ എം രാജേഷ്‌കുമാര്‍ (ബിജെപി) എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.

Comments

COMMENTS

error: Content is protected !!