CRIMEDISTRICT NEWSMAIN HEADLINES
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി
കൊണ്ടോട്ടി: കോഴിക്കോട് കരിപ്പൂർ വിമാനത്താവത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ഒന്നര കോടിയോളം വില വരുന്ന സ്വർണ്ണം, രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടുകയായിരുന്നു. ഇരുവരുമൊരുമിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചതെന്നറിയുന്നു. ഇന്നു പുലർച്ചെ നാല് മണിയോടെ ദുബായിൽ നിന്നു വന്ന വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും. രണ്ട് പേരും എമർജൻസി ലൈറ്റിനുള്ളിലൊളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പിടികൂടിയവരിൽ ഒരാൾ മലപ്പുറം ജില്ലക്കാരനും മറ്റെയാൾ വയനാട് സ്വദേശിയുമാണ്.
Comments