കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു
ജീവനം ചാരിറ്റബ്ള്‍ ട്രസ്റ്റ് പന്തലായനിയും കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും പ്ലടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ കൗണ്‍സലിംഗ് ആന്റ് മോട്ടിവേഷനല്‍ സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സലര്‍ പി.കെ, രാമദാസന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ജീവനം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ജീവനം കോര്‍ഡിനേറ്റര്‍ പി.ചന്ദ്രശേഖരന്‍, ജീവനം കണ്‍വീനര്‍ മെഹമൂദ്, സി.അപ്പുക്കുട്ടി, കരിയര്‍ യൂനിറ്റ് കോര്‍ഡിനേറ്റര്‍ കെ.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. കരിയം ഡവലപ്പ്‌മെന്റ് സെന്റര്‍ പേരാമ്പ്ര മാനേജര്‍ പി.രാജീവ് ‘സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ രംഗീഷ് കടവത്ത് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ എ.പി.പ്രബീത് സ്വാഗതവും സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ രസിഗ എസ്.ആര്‍. നന്ദിയും പറഞ്ഞു.