ട്രിങ് ട്രിങ്…  വനിതകളുടെ നേതൃത്വത്തിൽ സൈക്കിള്‍ കേന്ദ്രങ്ങളുമായി കോര്‍പ്പറേഷന്‍

നഗരത്തില്‍ ആദ്യമായി വനിതകള്‍ നടത്തുന്ന സൈക്കിള്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം. കോഴിക്കോട് നഗരസഭയിലെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് വനിതകളുടെ നേതൃത്വത്തിലുള്ള സൈക്കിള്‍ കേന്ദ്രങ്ങള്‍. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കുന്നതിനുതകുന്ന രീതിയിലാണ് സൈക്കിള്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം.

പദ്ധതിയുടെ ഭാഗമായി വാർഡ് 17ൽ 20 സൈക്കിളുകളാണ് നാട്ടുകാർക്കായി സമർപ്പിച്ചത്. മനോഹരമായ സൈക്കിൾ ഷെഡ് പദ്ധതിയുടെ കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം ചെലവൂര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ മേയര്‍ ബീന ഫിലിപ്പ് നിര്‍വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി ദിവാകരൻ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ, കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ അംഗം കെ മൂസ ഹാജി, മുൻ കൗൺസിലർ കെ കോയ, സ്വാഗതസംഘം കൺവീനർ പി ടി മുരളീധരന്‍ എന്നിവർ സംസാരിച്ചു. തുടർന്ന് സരിഗമ ഗ്രൂപ്പിന്റെ ഗാനമേള അരങ്ങേറി.

Comments
error: Content is protected !!