CALICUTDISTRICT NEWS

കല്ലുത്താൻ കടവ്‌ കോളനി ഇനി ഓർമയിലേക്ക്‌

കോഴിക്കോട്‌:കല്ലുത്താൻ കടവ്‌ കോളനി ഇനി ഓർമയിലേക്ക്‌.  കോളനിയിലെ കൂരകൾ വെള്ളിയാഴ്ച പൊളിച്ചുനീക്കാൻ തുടങ്ങി.  ജെസിബി എത്തിയാണ്‌ ഓരോ കുടിലുകളുടെയും ശേഷിപ്പുകൾ നീക്കുന്നത്‌.  കോളനിയിൽ താമസിച്ച 88 കുടുംബങ്ങൾ അഞ്ചുദിവസം മുമ്പ്‌ ഫ്ലാറ്റിലേക്ക് മാറിയിരുന്നു.  മരത്തിന്റെ സാധനങ്ങളും തകര ഷീറ്റുകളുമെല്ലാം കോളനി നിവാസികൾ നേരത്തെ മാറ്റിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജെസിബി എത്തിയത്. മണിക്കൂറുകൾ കൊണ്ടുതന്നെ ഒട്ടുമിക്ക ഭാഗങ്ങളും പൊളിച്ചു.
ഈ സ്ഥലത്തിനി പച്ചക്കറി മാർക്കറ്റ് നിർമിക്കും.  പാളയം പഴം––പച്ചക്കറി മാർക്കറ്റാണ് ഇങ്ങോട്ട് മാറ്റുന്നത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബിഒടി അടിസ്ഥാനത്തിൽ കല്ലുത്താൻകടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനിയാണ് ഫ്ലാറ്റും മാർക്കറ്റും പണിയുന്നത്.
36 വർഷവും ആറുമാസവും കഴിഞ്ഞശേഷം കോർപറേഷനെ തിരികെ ഏൽപ്പിക്കും.  ഒരു വർഷം 10 ലക്ഷം രൂപ സംരംഭകർ കോർപറേഷന് നൽകണം
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button