കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥനു നൽകി. വിദ്യാർത്ഥിനി മാതൃകയായി


കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ ബ്രേസ്‌ലെറ്റ് ഉടമസ്ഥന് നല്കി വിദ്യാര്‍ത്ഥിനി മാതൃകയായി. പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ ചിങ്ങപുരം – മുചുകുന്നു റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന്‍ ബ്രേസ്‌ലെറ്റ് ഉടമസ്ഥന് നല്കി വിദ്യാര്‍ത്ഥിനി മാതൃകയായി. ചിങ്ങപുരം സി.കെ.ജി.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മുചുകുന്ന് കേളപ്പജി നഗറിലെ പൊറ്റക്കാട്ട് സജീവന്‍ -കൃപ ദമ്പതിമാരുടെ മകള്‍ ഹരിപ്രിയ എസ് .ആണ് മാതൃകയായത്. ബ്രേസ്‌ലെറ്റ് കിട്ടിയ ഉടനെ മുന്നില്‍ നടന്നു പോവുകയായിരുന്ന കുട്ടുകാരോടും തൊട്ടടുത്ത് വീട്ടുകാരോടും ഇതറിയിക്കുകയും വീട്ടുകാര്‍ക്ക് പിതാവിന്റെ പേരും മേല്‍വിലാസവും നല്കി. വിവരമറിഞ്ഞ ഉടമ കെ.വി.പവിത്രന്‍ വീട്ടിലെത്തി സന്തോഷപൂര്‍വ്വം സ്വീകരിച്ചു.

Comments
error: Content is protected !!