DISTRICT NEWS

കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിന് സമീപമുണ്ടായ  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്പി കൃഷ്ണവേണി മരിച്ചു

കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിന് സമീപമുണ്ടായ  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്പി കൃഷ്ണവേണി മരിച്ചു. കൃഷ്ണവേണിയുടെ മകൻ അതുലും അതുലിന്റെ ഒരു വയസുള്ള മകൻ അൻവിഖും അപകടത്തിൽ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ  മായ പരിക്കുകളോടെ ആശുപത്രിയിലാണ്.

കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുൽ. കോഴിക്കോട് കോരപ്പുഴ പാലത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ ആയിരുന്നു സംഭവം. കോരപ്പുഴ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്.   

അപകടത്തില്‍ പരുക്കേറ്റ അതുലിന്‍റെ ഭാര്യ മായ, അമ്മ കൃഷ്ണവേണി എന്നിവരെയും കാർ യാത്രക്കാരായ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാറിന്‍റെ മുൻവശവും തകർന്നിട്ടുണ്ട്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button