കൊറോണ നേരിടാൻ ജില്ലാ ഭരണകൂടം സജ്ജം: ജില്ലാ കളക്റ്റർ

 

 

30 സോഷ്യൽ കൗൺസിലർമാരടക്കമുള്ള ടീം ഒരുങ്ങി;

കൊറോണ വൈറസ് രോഗം നേരിടാൻ ജില്ലാ ഭരണകൂടവും മറ്റു വകുപ്പുകളും സജ്ജമാണെന്നു് ജില്ലാ കളക്റ്റർ സാംബശിവറാവു അറിയിച്ചു.ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം കർശനമായി പാലിക്കണം. കൊറോണയുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് കളക്റ്റർ അറിയിച്ചത്.

നിരീക്ഷണത്തിലുള്ളവരുടെ മാനസികമായ പിന്തുണ ഉറപ്പാക്കുന്നതിന് 30 സോഷ്യൽ കൗൺസിലർമാരുടെ ടീം ഒരുങ്ങിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ  വിവരം ഫോൺ ചെയ്ത് ഈ ടീം ആരായും മാനസിക സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ് ‘ മെൻറൽ ഹെൽത്ത് ഹെൽപ് ലൈൻ ആരംഭിച്ചതായും ഡിഎംഒ ഡോ.ജയശ്രീ. വി അറിയിച്ചു.949500 2270 എന്ന നമ്പറിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വിളിക്കാം. ദിശ ഹെൽപ് ലൈൻ നമ്പറായ 1056 ൽ 24 മണിക്കൂറും സേവനം ലഭിക്കുമെന്നും ഡിഎം.ഒ അറിയിച്ചു

ഇപ്പോൾ ജില്ലയിൽ 310 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.നാലു പേർ ആശുപത്രികളിലും .ഒരാൾ ബീച്ച് ആശുപത്രിയിലും 3 പേർ മെഡിക്കൽ കോളേജിലുമാണുള്ളത്.

യോഗത്തിൽ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. ആശാ ദേവി, ഡോ.എൻ.രാജേന്ദ്രൻ ,ജില്ലാ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!