കഴുത്തിൽ ഷാൾകുരുങ്ങി ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

പാലക്കാട്: കഴുത്തിൽ ഷാൾ കുരുങ്ങി മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥി മരിച്ചു. വെണ്ണക്കര മണലാഞ്ചേരി അബ്ദുൾ റഹ്മാന്റെ(ദിലീപ്) മകൻ അൽത്താഫ്(14) ആണ് മരിച്ചത്. മുട്ടികുളങ്ങര ജ്യോതിനിലയം ബഡ്‌സ് സ്‌ക്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.

ശനി പകൽ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിക്കൊപ്പം വീടിന്റെ ടെറസിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. അയയിൽ തൂക്കിയ ഷാളിൽ കുരുങ്ങിയ നിലയിലായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്‌റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കള്ളിക്കാട് ഖബറിസ്ഥാനിൽ ഖബറടക്കി. ഉമ്മ: ആമിനക്കുട്ടി. സഹോദരി: അഫ്‌ല.

Comments

COMMENTS

error: Content is protected !!