കാ​ക്കൂ​രിൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് അഞ്ചുപേർക്ക് പരിക്ക്

കാ​ക്കൂ​രിൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് അഞ്ചുപേർക്ക് പരിക്ക്. പുത്തൂർമഠം പുതിയേടത്തും, കാക്കൂർ രാമല്ലൂരുമാണ് സംഭവം. പുത്തൂർമഠം പു​തി​യേ​ട​ത്ത് മേ​ത്ത​ലെ സു​ബൈ​ദ (54), ശാ​ര​ദ (76), ദി​വാ​ക​ര​ൻ (50), നി​ഷ (42) എ​ന്നി​വ​രെ​യാ​ണ് നാ​യ് ക​ടി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ക​ടി​യേ​റ്റ​വ​രെ​ല്ലാം അ​ടു​ത്ത​ടു​ത്ത വീ​ട്ടു​കാ​രാ​ണ്. ക​ടി​യേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പു​ത്തൂ​ർ​മ​ഠ​ത്ത് ഈ​യി​ടെ​യാ​യി തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്. രാമല്ലൂരിൽ വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​നെയാണ് തെ​രു​വ് നാ​യ് ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചത്.

രാ​മ​ല്ലൂ​ർ കി​ഴ​ക്കെ രാ​രോ​ത്ത് കാ​ർ​ത്തി​കേ​യ​നാണ് (65) ക​ടിയേറ്റത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ് വീ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ സം​ഭ​വം. റോ​ഡി​ൽ​നി​ന്ന് ഓ​ടി​ക്ക​യ​റി വ​ന്ന തെ​രു​വ് നാ​യ് ചാ​ടി​വീ​ണു മു​ഖ​ത്തു​ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തെ​രു​വ് നാ​യ് ഓ​ടി​പ്പോ​യി. കാ​ർ​ത്തി​കേ​യ​ന്റെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കാ​ർ​ത്തി​കേ​യ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ഖ​ത്തും താ​ടി​യി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Comments
error: Content is protected !!