കാട്ടാനയുടെ ചവിട്ടേറ്റ് പൊലീസുകാരന് പരിക്ക്

എടക്കര: പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കോഴിക്കോട് എ ആര്‍ ക്യാമ്പി ല്‍നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്റ്റേഷനിലെത്തിയ സിവില്‍ പൊലിസ് ഓഫീസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്. ഇയാളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി രാവിലെ ഒമ്പതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബുധനാഴ്ച രാവിലെ ഏഴരയോടെ പോത്തുകല്‍ കോടാലിപൊയിലിലാണ് സംഭവം. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ മോഴയാന ഭീതിപരത്തി നിലയുറപ്പിച്ച വിവരമറിഞ്ഞെത്തിയ വനപാലക സംഘത്തിലായിരുന്നു സംഗീത്. കനത്ത മഴക്കിടെ ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തില്‍ ആന ഫോറസ്റ്റ് ജീവനക്കാരെ പിന്തുടര്‍ന്നു. അതിനിടെ കാല്‍ വഴുതി വീണ സംഗീതിനെ ആന ചവിട്ടുകയായിരുന്നു. നെഞ്ചിനാണ് പരിക്കേറ്റത്.

Comments

COMMENTS

error: Content is protected !!