LOCAL NEWS
കാണാതായ ആറാം ക്ലാസുകാരനെ കണ്ണൂരിൽ കണ്ടെത്തി
കൊയിലാണ്ടി: ഇന്ന് (വ്യാഴം) വൈകീട്ട് മൂടാടിയിൽ നിന്ന് കാണാതായ ചിങ്ങപുരം സി കെ ജി ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി സച്ചിനെ, കണ്ണൂർ ബസ്റ്റാന്റിൽനിന്ന് കണ്ടെത്തി. സംശയം തോന്നിയ ബസ്സ് ഡ്രൈവർ കുട്ടിയെ അനുനയിപ്പിച്ച് പോലീസിന് കൈമാറുകയായിരുന്നു. പോലീസ് അന്വേഷിച്ചതിൽ നിന്നാണ് മൂടാടി ടൗണിൽ നിന്ന് കാണാതായ കുട്ടിയാണെന്ന് മനസ്സിലായത്. ഇന്ന് (ജൂലൈ 21)വൈകുന്നേരം അഞ്ച് മണിയോടെ മൂടാടി ടൗണിൽ നിന്നാണ് കുട്ടിയെ കാണാതായത്.
Comments