കാപ്പാട് – എടക്കടവ് റോഡ് എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

കെ.ദാസൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കാപ്പാട് – എടക്കടവ് റോഡിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് വിശിഷ്ടാതിഥി ആയിരുന്നു.മുൻ എം.എൽ.എ. ശ്രീ.കെ.ദാസൻ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയപേഴ്സൺ മാരായ എം ഷീല , അതുല്യ ബൈജു വാർഡ് മെമ്പർമാർ ,രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
റോഡ് നിർമ്മാണ കമ്മിറ്റി കൺവീനർ അബ്ദുറഹിമാൻ കുട്ടി റഹ്നാസ് സ്വാഗതം പറഞ്ഞു.ടി എൽ സി സി യാ ണ് റോഡ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിരുന്നത്.

Comments

COMMENTS

error: Content is protected !!