KOYILANDILOCAL NEWS
കാപ്പാട് തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥ; മന്ത്രിയുടെ നോക്കുകുത്തി സ്ഥാപിച്ച് ബിജെപി പ്രതിഷേധം


കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിൽ റോഡിലെ കുഴിയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബിജെപിയുടെ പ്രതിഷേധം. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച ചരിത്ര പ്രധാന്യമുള്ള കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ച് കടലെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാപ്പാട് വന്നിട്ടും റോഡ് പുനർ നിർമ്മിക്കാൻ യാതൊരു നടപടിയും എടുക്കാൻ തയ്യാറായിട്ടില്ല.

കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീലയും പ്രശ്നത്തിന് പരിഹാരം കാണാൻ തയ്യാറാവുന്നില്ല. മത്സ്യ തൊഴിലാളികൾ ഉൾപ്പെടെ ആയിര കണക്കിന് പേർക്ക് ഉപകാരപ്പെടുന്ന കാപ്പാട് – കൊയിലാണ്ടി റോഡ് തീരദേശ റോഡ് പൂർണമായി തകർന്ന് റോഡിന് കുറുകെ വലിയ കുഴി രൂപപെട്ടിട്ട് മാസങ്ങൾ കഴിഞ്ഞു ചേമഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ കൂടുതൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാകും എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡന്റ് അനിൽകുമാർ, ജനറൽ സെക്രട്ടറി സജീവ് കുമാർ, യുവമോർച്ച മണ്ഡലം പ്രസിഡൻ ജിതേഷ് കാപ്പാട്, കർഷകര്ച്ച മണ്ഡലം പ്രസിഡന്റ് വിനോദ് കാപ്പാട്, എന്നിവർ സംസാരിച്ചു. അരവിന്ദാക്ഷൻ, കെപി ദേവദാസൻ ടി പി, സനോഷ് ടി പി, റിജിലേഷ്, രവീന്ദ്രൻ, അമർജിത്ത് എന്നിവർ പങ്കെടുത്തു.
Comments