CRIMEUncategorized
കാപ്പാട് നടുറോഡിൽ യുവതിയെ ആക്രമിച്ച കേസിൽ പ്രതിയായ ഒമാൻ പൗരന് രണ്ടുവർഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി
കാപ്പാട് നടുറോഡിൽ യുവതിയെ ആക്രമിച്ച കേസിൽ പ്രതിയായ ഒമാൻ പൗരന് രണ്ടുവർഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി
ഒമാൻ സ്വദേശിയായ മുബാറക് മുഹമ്മദ് സെയ്ദ് ആണ് ശിക്ഷിക്കപ്പെട്ടത്.
354 പ്രകാരം രണ്ട് വർഷത്തേക്ക് കഠിന തടവും പതിനായിരം രൂപ പിഴയും 354 എ പ്രകാരം ഒരു വർഷം തടവും ഒരുലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ ജവാദ്.പിയും പ്രതിക്കുവേണ്ടി അഡ്വ.ആർ.സുഭാഷും ഹാജരായി.
2023 മാർച്ച് 20നാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് സ്വദേശിയുടെ
അതിഥിയായി എത്തിയ പ്രതി സിദ്ദിഖ് പള്ളി റോഡിൽ വെച്ച് യുവതിയെ കയറിപ്പിടിക്കുകയും ഷോൾ വലിച്ചൂരുകയുമായിരുന്നു. കൊയിലാണ്ടി എസ്.ഐ ഷൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.
Comments