KOYILANDILOCAL NEWS
ക്ഷേത്രാചാരങ്ങളിലും കാലോചിതമായ മാറ്റം വേണം; കെ ലോഹ്യ
ചെറുവണ്ണൂർ : ക്ഷേത്രാചാരങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വേണമെന്ന് മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ ലോഹ്യ അഭിപ്രായപ്പെട്ടു. ചെറുവണ്ണൂർ മാണിക്കോത്ത് തെരു മഹാഗണപതി ക്ഷേത്രത്തിൽ കർക്കിടക മാസാരംഭ ചടങ്ങുകളും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രപ്രവേശന വിളംബരം ഉൾപ്പടെയുള്ള മാറ്റങ്ങൾ കഴിഞ്ഞ് ഏറെകാലം പിന്നിടുമ്പോഴും മാനുഷിക മൂല്യങ്ങൾക്ക് കൂടി പ്രാധാന്യം കൊടുക്കുന്ന തരത്തിൽ ചില ആചാരങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര കമ്മറ്റി ചെയർമാൻ കെ രാജൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ ടി ഷൈജ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീനിവാസൻ, കെ മധു, കെ വി വിനോദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Comments