CALICUTDISTRICT NEWSKOYILANDI
കാപ്പാട് ബീച്ചിൽ പ്രവേശന ഫീസിനെതിരേ പ്രതിഷേധസായാഹ്നം
കൊയിലാണ്ടി : കാപ്പാട് വിനോദസഞ്ചാരകേന്ദ്രത്തിൽ അന്യായമായ പ്രവേശന ഫീസ് ഈടാക്കുന്നതിനെതിരേ കാപ്പാട് തീരദേശ സംരക്ഷണസമിതി പ്രതിഷേധസായാഹ്നം നടത്തി. ബിനീഷ് മുചുകുന്ന് ഉദ്ഘാടനം ചെയ്തു. അബ്ദുൽഖാദർ എരൂൽ അധ്യക്ഷത വഹിച്ചു.
പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻകോയ, ചേമഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ വി. ഷെരീഫ, അബ്ദുല്ലക്കോയ വലിയാണ്ടി, റസീന ഷാഫി, തീരദേശസംരക്ഷണസമിതി കൺവീനർ പി.വി. നാസർ, കെ.പി. സക്കീർ, പി.കെ. വിനോദ്, അഡ്വ. ബിനീഷ് ബാബു, അനസ് കാപ്പാട്, മുനീർ കാപ്പാട് എന്നിവർ സംസാരിച്ചു.
Comments