ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള സമരത്തിൽ ജനാധിപത്യ ശക്തികൾ ഐക്യപ്പെടണം – കെ.അജിത.


ലൈഗിക കുറ്റവാളി ബ്രിജ് ഭൂഷൻ എം.പി.യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്
നീതിക്കുവേണ്ടി സമരം ,ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ ഐക്യദാർഡ്യ സമിതി പുതിയ ബസ്റ്റാൻറ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.അജിത.

പി. കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. വിജി പെൺകൂട്ട്, അഡ്വ.ജലജ മാധവൻ, ഡോ.കെ.എൻ. അജോയ് കുമാർ, കെ.പി.പ്രകാശൻ,
എൻ.വി.ബാലകൃഷ്ണൻ, വേണുഗോപാൽ കുനിയിൽ, കുഞ്ഞില മസിലാമണി, പ്രദീപ് കുമാർ, വി.അബ്ദുൾ മജീദ് മഞ്ചാടിക്കുരു, പ്രേമ മലയിൽ, സുരേഷ് കുമാർ കന്നൂര്, വി.എ. ബാലകൃഷ്ണൻ, ഷുഹൈബ് എന്നിവർ സംസാരിച്ചു.

അഡ്വ.സി.ലാൽ കിഷോർ, ബൈജു മേരിക്കുന്ന്, എ.മുഹമ്മദ് സലീം,
ശ്രീദേവി അന്വേഷി,
കെ.വി.ഹരിഹരൻ, തൽഹത്ത് വെള്ളയിൽ, ഷാജി എല്ലോറ, എ.ടി.മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!