കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗ്യാലറിയിൽ രാജ്യാന്തര പെയ്ന്റിംഗ് പ്രദർശനം

കൊയിലാണ്ടി: രാജ്യാന്തര പെയ്ന്റിംഗ് പ്രദർശനം ‘പനാഷിയ’ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ മെയ് 17 ന് പ്രമുഖ ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാർക്കൊപ്പം റഷ്യ,കൊറിയ, തുർക്കി, നൈജീരിയ, മൊറോക്കോ, കൊസോവോ, ഇൻഡോന്വേഷ്യ, ഇന്ത്യ എന്നീ എട്ട് രാജ്യങ്ങളിലെ ചിത്രകാരന്മാർ അണിനിരക്കുന്ന പ്രദർശനം മെയ് 20 ന് അവസാനിക്കും.

ആദ്യമായാണ് ഒര് അന്തർദേശീയ ചിത്ര പ്രദർശനം കോഴിക്കോട് ജില്ലയിൽ നടക്കുന്നത്. 32 ആർട്ടിസ്റ്റുകളുടെ അറുപതോളം പെയിന്റിംഗ്സ് ആണ് പ്രദർശനത്തിലുണ്ടാവുക. പ്രശസ്ത ചിത്രകാരൻ സായീ പ്രസാദ് ചിത്രകൂടം ആണ് പ്രദർശനത്തിന്റെ ക്യൂറേറ്റർ. രാവിലെ 11 മണി മുതൽ. വൈകീട്ട് 6 മണി വരെ ഗാലറിയിൽ പർശനം കാണാനവസമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!