കാരശ്ശേരിയിൽ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
ജില്ലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാരശേരി പഞ്ചായത്തിൽ. 58 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 62 പേരെ പരിശോധിച്ചതിൽ 36 പേർ പോസിറ്റീവായി. അഴിയൂരിൽ 55 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്. 74 പേരെ പരിശോധിച്ചതിൽ 41 പേർ പോസിറ്റീവായി. ജില്ലയിൽ പ്രതിവാര ടി.പി. ആർ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്തും അഴിയൂരാണ്.
കൊടിയത്തൂർ പഞ്ചായത്തിൽ 77 പേരെ പരിശോധിച്ചതിൽ 39 പേർ പോസിറ്റീവാണ്. തലക്കുളത്തൂരിൽ 84 പേരിൽ 35 പേർ പോസിറ്റീവാണ്. കോടഞ്ചേരി, ഒളവണ്ണ, ഏറാമല പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയിലും 30 ശതമാനത്തിന് മുകളിലാണ് ഞായറാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
തിരുവമ്പാടി, കക്കോടി,കാക്കൂർ, ചങ്ങരോത്ത്, വാണിമേൽ പഞ്ചായത്തുകളിൽ 5 ശതമാനത്തിന് താഴെയാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരുതോങ്കരയിൽരുതോങ്കരയിൽ 55 പേരെ പരിശോധിച്ചതിൽ ആരും പോസിറ്റീവല്ല. കായണ്ണയിൽ 74 ൽ ഒരാളും കാവിലുമ്പാറയിൽ 75 ൽ ഒരാളും പോസിറ്റീവായി.