കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ സ്വന്തമാക്കാം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതി (SMAM) 2020,21ന് കീഴില്‍ വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്സിഡിയോടുകൂടി സ്വന്തമാക്കാം.
പദ്ധതിയുടെ പ്രയോജനം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ജനുവരി 29, 30 തീയതികളിലായി കോഴിക്കോട് പുതിയറയിലുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസില്‍ രാവിലെ 10 മണി മുതല്‍ പരിശീലന പരിപാടി നടത്തും. താത്പര്യമുള്ളവര്‍ക്ക് സൗജന്യമായി രജിസ്ട്രേഷന്‍ ചെയ്യാം. താത്പര്യമുള്ള പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുള്‍പ്പെടുന്ന കര്‍ഷകര്‍ ജനുവരി 27 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട ഫോണ്‍: 9605040585, 9447426116, 9400070816.