പ്ലസ് വൺ പരീക്ഷ സപ്തംബർ ആറ് മുതൽ

സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തിൽ മാറ്റിവെച്ചിരുന്ന പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ നടത്താൻ തീരുമാനം. രാവിലെ 9.40നാണ് പരീക്ഷകൾ ആരംഭിക്കുക.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനിലൂടെയാണ് ക്ലാസുകൾ നടത്തിയത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠഭാഗങ്ങളും ഉൾക്കൊള്ളിച്ചാകില്ല പരീക്ഷയെന്നാണ് റിപ്പോർട്ട്.

അതേസമയം പ്ലസ് വൺ പരീക്ഷക്ക് ഇത്തവണ ഇംപ്രൂവ്മെന്‍റ് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

Comments

COMMENTS

error: Content is protected !!