കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു

കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ചേലേമ്പ്ര പുല്ലിപ്പറമ്പ് തേനെരി ഉണ്ണിക്കൃഷ്ണന്റെ മകൻ നിഖിൽ (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പകൽ 11.40-ഒാടെ കാരപ്പറമ്പ് ജങ്‌ഷനിലായിരുന്നു അപകടം.

 

ഹോമിയോ കോളേജ് ഭാഗത്തുനിന്ന് അതിവേഗത്തിൽ വന്ന കാർ നിഖിലും സുഹൃത്ത് രഘുവും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടൻ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും നിഖിൽ മരിച്ചു. രഘുവിന് സാരമായി പരിക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജ് മോർച്ചറിയിൽ. അമ്മ: പ്രഭ. സഹോദരി: നിൽഷ.
Comments

COMMENTS

error: Content is protected !!