കാറില്‍ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
കാറില്‍ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിയ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നതിന് പൊലീസിന് വീഴ്ചയുണ്ടായെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തലശ്ശേരി സി ഐ എം അനിലിനും ഗ്രേഡ് എസ് ഐമാര്‍ക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കാറില്‍ ചാരി നിന്നതിന് രാജസ്ഥാന് സ്വദേശിയായ കുട്ടിയെയായിരുന്നു പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാദ് ചവിട്ടിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കേസിന്റെ അന്വേഷണം എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തിരുന്നു.
സംഭവദിവസം രാത്രി കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ആദ്യഘട്ടത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.