ഭരണ മാറ്റമോ തുടർ ഭരണമോ. വോട്ടെണ്ണൽ ഞായറാഴ്ച

കോവിഡ് ഭീതിയിൽ സംസ്ഥാനം വിറങ്ങലിച്ചു നിൽക്കവെ നിയമ സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ട് എണ്ണൽ ഞായറാഴ്‌ച‌ ആരംഭിക്കും.

കോവിഡ് വ്യാപനവും തപാൽവോട്ടുകൾ വർധിച്ചതും കണക്കിലെടുത്ത്‌ വിപുലമായ ക്രമീകരങ്ങളാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിന്‌ ഒരു ഹാൾ എന്നത് വർധിപ്പിച്ചു. മൂന്നോ അതിലധികമോ ആക്കി.  140 മണ്ഡലങ്ങളിലായി 600 ഹാൾ ഉണ്ടാകും. ബൂത്തുകൾ 24,970 ൽനിന്ന്‌ 40,771 ആയ സാഹചര്യത്തിലാണിത്‌.

സമ്പർക്കം കുറയ്ക്കാൻ ഹാളിൽ 14 മേശയെന്നത്‌ ഏഴാക്കി. മൂന്നു ഹാളിലും കൂടി 21 മേശ. ഉദ്യോഗസ്ഥർ, കൗണ്ടിങ്‌ ഏജന്റുമാർ, സ്ഥാനാർഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കുമാത്രമാണ്‌ കൗണ്ടിങ്‌ സെന്ററുകളിലേക്ക്‌ പ്രവേശനം.  തലേദിവസം ആന്റിജൻ പരിശോധന നടത്തി ഫലം നെഗറ്റീവായവർക്കുമാത്രം.  ഈ മാസം ആറിനായിരുന്നു‌ കേരളത്തിലെ വോട്ടെടുപ്പ്‌. എണ്ണൽ ഞായറാഴ്ച രാവിലെ എട്ട് മണിക്ക് തന്നെ തുടങ്ങും.
കേരളവും ബംഗാളും കൂടാതെ അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

 

 

Comments

COMMENTS

error: Content is protected !!