DISTRICT NEWS
കാലാവധി അവസാനിച്ചതുമായ മത്സ്യബന്ധനം, കാര്‍ഷികാവശ്യം എന്നിവയ്ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍, മറ്റ് മണ്ണെണ്ണ എന്നിവ പെര്‍മിറ്റുകള്‍ പുതുക്കുന്നു
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിലവിലുള്ളതും, 2022 ഡിസംബര്‍ 31-ന് കാലാവധി അവസാനിച്ചതുമായ മത്സ്യബന്ധനം, കാര്‍ഷികാവശ്യം എന്നിവയ്ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍, മറ്റ് മണ്ണെണ്ണ പെര്‍മിറ്റുകള്‍ എന്നിവ പുതുക്കുന്നതിനായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പഴയ പെര്‍മിറ്റ്, പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് (കാര്‍ഷിക പെര്‍മിറ്റ് 53 രൂപ, മത്സ്യബന്ധന പെര്‍മിറ്റ് 105 രൂപ) എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments