Uncategorized
കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഒരുമിച്ച് നീങ്ങണമെന്ന് ഐക്യരാഷ്ട്രസഭാ സമ്മേളനം
കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഒരുമിച്ച് നീങ്ങണമെന്ന ആഹ്വാനവുമായി അബുദാബിയിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനം. ഭൗമതാപനം ലോകത്തിന് മഹാവിപത്താണെന്നും പാരിസ് ഉടമ്പടി പാലിക്കുന്നതിൽ നിന്ന് രാജ്യങ്ങൾ പിന്നോട്ടുപോകരുതെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. പ്രതിസന്ധി നേരിടാൻ നിലവിലെ ശ്രമം മതിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments