തലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം

തലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം. ഇന്ന് രാവിലെ നടക്കാനിറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥക്ക് നേരെയാണ് ആക്രമണമുണ്ടായത്. വഞ്ചിയൂരിൽ വച്ചാണ് അതിക്രമം നടന്നത്. ബൈക്കിലെത്തിയ പ്രതി സ്ത്രീയെ ആക്രമിച്ച് നിലത്ത് തള്ളിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കരുമം സ്വദേശി ശ്രീജിത്തിനെ പിടികൂടി.

 

കോടതിയ്ക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നു വരികയായിരുന്ന യുവതിയ്ക്ക് പിന്നാലെ സ്‌കൂട്ടറിലെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ ഓടിഎത്തിയതോടെ ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുകയും തുടർന്ന് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് തിരഞ്ഞെത്തുമെന്ന് പ്രതീക്ഷിക്കാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു പ്രതി. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Comments

COMMENTS

error: Content is protected !!