കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ചിത്രരചന

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചറിന്റെ ‘നേതൃത്വത്തിൽ ആഗോളതലത്തിൽ കുട്ടികൾ അണിനിരന്നപ്പോൾ കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികളും അതിന്റെ ഭാഗമായി .ഈ ഭൂമി ഇനി എത്രനാൾ – വി സപ്പോർട്ട് ഗ്രേറ്റ തുൻബർഗ് എന്ന മുദ്രാവാക്യമുയർത്തി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥിനികളും ഓപ്പൺ ക്യാൻവാസിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ജി.കെ.വേണു അധ്യക്ഷത വഹിച്ച ചടങ്ങിൽ കവി മോഹനൻ നടുവത്തൂർ കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. ടി.വി വിനോദ് ,പി.രാഗേഷ് കുമാർ ആർ.എം രാജൻ, പ്രമോദ് ബാബു, വി രാജഗോപാലൻ, എ ടി സത്യൻ, അലീന ദിനേശ് എന്നിവർ ആശംസകൾ നേർന്നു. നേഷണൽ ഗ്രീൻ കോർപ്സ്, സേവ് ,ഫോറസ്ട്രി ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളിലെ ഭാരവാഹികൾ നേതൃത്വം നൽകി
Comments

COMMENTS

error: Content is protected !!