കാലിക്കറ്റ് സൈനിക കൂട്ടായ്മ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

കാലിക്കറ്റ് സൈനിക കൂട്ടായ്മ (സി എസ് കെ) കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ധീര യോദ്ധാവ് നായിബ് സുബേദാർ ശ്രീജിത്തിൻ്റെ (ശൗര്യ ചക്ര , സേന മെഡൽ)  ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാർത്ഥികൾക്കായി ചക്കോരത്ത് കുളം ഐക്യ കേരള ലൈബ്രററി റീഡിംഗ് റൂമിലാണ് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചത്. പരിപാടി പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് രംഗത്തെ പ്രമുഖ നായ സഖറിയ എം വി ക്ലാസ് നയിച്ചു. ശ്രീ എൻ പി ബാലകൃഷ്ണൻ ഐ പി എസ് (റിട്ട) മുഖ്യ പ്രഭാഷണം നടത്തി.

രാഷ്ട്രപതിയിൽ നിന്നും നായിബ് സുബേദാർ ശ്രീജിത്തിൻ്റെ ശൗര്യ ചക്ര അവാർഡ് ഏറ്റുവാങ്ങി നാട്ടിലെത്തിയ അദ്ദേഹത്തിന്റെ പ്രിയ പത്നി ഷെജിന, അച്ഛൻ വൽസലൻ, അമ്മ ശോഭ എന്നിവരെ കാലിക്കറ്റ് സൈനിക കൂട്ടായ്മക്ക് വേണ്ടി മോഹനൻ കണ്ണാടിക്കൽ , അമൽ കരുമല , നിഷിദ ശിവ പ്രസാദ് ആർ ഇ സി എന്നിവർ ആദരിച്ചു. 30 വർഷത്തെ സൈന്യ സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സുബേദാർ മേജർ നിർമ്മൽ ആർ ഇ സി യെ സി എസ് കെ എക്സികുട്ടീവ് അംഗം ജസ്റ്റിൻ താമരശ്ശേരിയും ട്രഷറർ അരവിന്ദൻ കൊയിലാണ്ടിയും ആദരിച്ചു. ക്യാപ്റ്റൻ നന്ദനൻ കരുമല സ്വാഗതവും സുബേദാർ പ്രജുൻ താമരശ്ശേരി അദ്യക്ഷനായ ചടങ്ങിൽ കാലിക്കറ്റ് സൈനിക കൂട്ടായ്മ സെക്രട്ടറി ശ്രീ റസാഖ് കരുമല നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!