കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
കോച്ച് നിയമനം – അഭിമുഖം മാറ്റി
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, നീന്തല്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ കോച്ചുമാരുടെ കരാര്‍ നിയമനം നടത്തുന്നതിനായി 6-ന് നടത്താന്‍ നിശ്ചയിച്ച വാക്ക് ഇന്‍ ഇന്റര്‍വ്യു മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പി.ആര്. 740/2022
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
2017 പ്രവേശനം നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 6 മുതല്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 21-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. 2012, 2013, 2014 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷക്കും 2015, 2016 പ്രവേശനം ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ പരീക്ഷക്കും 6 മുതല്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ജൂലൈ 6-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന്, പരീക്ഷാ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. പി.ആര്. 741/2022
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നതിനായുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 8-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോരഗാര്‍ത്ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0494 2407361 പി.ആര്. 742/2022
ഹാള്‍ടിക്കറ്റ്
ജൂണ്‍ 7-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ, ബി.എ. മള്‍ട്ടി മീഡിയ (എസ്.ഡി.ഇ.) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. പി.ആര്. 743/2022
പരീക്ഷ മാറ്റി
ഒന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ജൂണ്‍ 17, 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച, യഥാക്രമം ബയോ ഫിസിക്സ്, മെഡിക്കല്‍ മൈക്രോ ബയോളജി, ക്ലിനിക്കല്‍ ബയോ കെമിസ്ട്രി കോര്‍ കോഴ്സ് പേപ്പര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല. പി.ആര്. 744/2022
പരീക്ഷ
അദീബെ ഫാസില്‍ അവസാന വര്‍ഷ ഏപ്രില്‍/മെയ് 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷകളും 20-നും പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷകള്‍ 29-നും തുടങ്ങും. പി.ആര്. 745/2022