പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി:   പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തുടക്കം കുറിച്ചു. ഡിസംബര്‍ മൂന്ന് മുതല്‍ 12വരെ നടക്കുന്ന സംഗീതോത്സവത്തില്‍ കേരളത്തിനകത്തും പുറത്തുമുള്ള സംഗീത ലോകത്തെ മഹത്പ്രതിഭകള്‍ പങ്കെടുക്കും. സംഗീതോത്സവം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ.രവീന്ദ്രന്‍, ശിവദാസ് ചേമഞ്ചേരി, ഇളയിടത്ത് വേണുഗോപാല്‍, പ്രമോദ് തുന്നോത്ത്, വി.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലൈമാമണി മുഡികൊണ്ടാന്‍ എസ്.എന്‍. രമേഷ് ചെന്നൈ വീണക്കച്ചേരി അവതരിപ്പിച്ചു. കെ.എസ്.മഹേഷ് കുമാര്‍ പാലക്കാട്(മൃദംഗം), മാഞ്ഞൂര്‍ ഉണ്ണിക്കൃഷ്ണന്‍(ഘടം) എന്നിവര്‍ പക്കമേളമൊരുക്കി. ഇന്ന് ബുധനാഴ്ചച ‘വൈകീട്ട്.കലാശ്രീ എസ്.ആര്‍.മഹാദേവ ശര്‍മ്മ, കലാശ്രീ എസ്.ആര്‍.രാജശ്രീ എന്നിവരുടെ വയലിന്‍ക്കച്ചേരി നടക്കും.

Comments

COMMENTS

error: Content is protected !!