കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ടൈപ്പോഗ്രാഫി ശില്‍പശാല
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ടൈപ്പോഗ്രാഫി ആന്റ് വിഷ്വല്‍ ഡിസൈനിംഗില്‍ 23, 24 തീയതികളില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത വിഷ്വല്‍ ഡിസൈനറും ഫോട്ടോഗ്രാഫറുമായ രാമു അരവിന്ദന്‍ ക്ലാസ് നയിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.എം.എം.ആര്‍.സി. വെബ് സൈറ്റ് (www.emmrccalicut.org) സന്ദര്‍ശിക്കുക. ഫോണ്‍: 9495108193.പി.ആര്‍. 792/2022
അസി. പ്രൊഫസര്‍ ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ 21-ന് മുമ്പായി stathod@uoc.ac.in എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9847533374, 9249797401.പി.ആര്‍. 793/2022
സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ ഒഴിവിലേക്ക് ജൂണ്‍ 22-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ രാവിലെ 10.30-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം. പി.ആര്‍. 794/2022
അസി. പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ അസി. പ്രൊഫസര്‍ താത്കാലിക ഒഴിവിലേക്ക് ജൂണ്‍ 16-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം ഹാജരാകണം.
ഫോണ്‍: 0494 2407 325.പി.ആര്‍. 795/2022
കോണ്‍ടാക്റ്റ് ക്ലാസ് സെന്റര്‍ മാറ്റം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/എം.കോം കോഴ്‌സുകള്‍ക്ക് 2021 അധ്യയനവര്‍ഷം സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട് സെന്ററായി രജിസ്റ്റര്‍ ചെയ്തവരും മടപ്പള്ളി കോളേജ് സെന്റററായി എംഎ ഇക്കണോമിക്‌സ്, എംഎ സോഷ്യോളജി എന്നീ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവരും ജൂണ്‍ 18 മുതല്‍ കോണ്‍ടാക്റ്റ് ക്ലാസിനായി ഫാറൂഖ് കോളേജില്‍ ഐഡി കാര്‍ഡുമായി ഹാജരാകണം. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 796/2022
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല ഒന്ന് (നവംബര്‍ 2019), രണ്ട് (ഏപ്രില്‍ 2019, 2020) , മൂന്ന് (നവംബര്‍ 2020), നാല് (ഏപ്രില്‍ 2020)സെമസ്റ്റര്‍ ബിവോക് സിയുബിസിഎസ്എസ് യുജി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്കുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ റഗുലര്‍ പരീക്ഷയുടെ കൂടെ 15ന് അതത് കോളേജുകളില്‍ ആരംഭിക്കും. പി.ആര്‍. . 797/2022
പരീക്ഷാ രജിസ്‌ട്രേഷന്‍
രണ്ടാം സെമസ്റ്റര്‍ സപെഷ്യല്‍ ബി.എഡ്. (2021 പ്രവേശനം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും രജിസ്റ്റര്‍ ചെയ്യാം. പി.ആര്‍. 798/2022
എസ്.ഡി.ഇ. അവസാന വര്‍ഷ പി.ജി. ഏപ്രില്‍/ മെയ് 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. 22 വരെ പിഴയില്ലാതെയും 24 വരെ 170 രൂപ പിഴയോടെയും അപേക്ഷിക്കാം.പി.ആര്‍. 799/2022
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷകള്‍ 30-ന് തുടങ്ങും. പി.ആര്‍. 800/2022
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്ഡിഇ ഒന്നാം സെമസ്റ്റര്‍ (മെയ്, നവംബര്‍ 2020), രണ്ടാം സെമസ്റ്റര്‍ (മെയ് 2020) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ പി.ആര്‍. 802/2022
നാലാം സെമസ്റ്റര്‍ എംബിഎ ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.