കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ
ജിയോളജി ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠന വകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. അപ്ലൈഡ് ജിയോളജി/ജിയോളജിയില്‍ പി.ജി.യും നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ 20-ന് മുമ്പായി cugeo@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അഭിമുഖത്തിന്റെ വിവരങ്ങള്‍ പിന്നീട് ഇ-മെയിലില്‍ അറിയിക്കും. പി.ആര്‍. 626/2022
പരീക്ഷ മാറ്റി
മെയ് 12-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് ആന്റ് ഫിസിക്‌സ് ഡബിള്‍ മെയിന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റ് യു.ജി. പരീക്ഷകളില്‍ മാറ്റമില്ല. പി.ആര്‍. 627/2022
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, മ്യൂസിക്, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, ഹിസ്റ്ററി, സംസ്‌കൃത സാഹിത്യം, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എസ് സി. ഇലക്‌ട്രോണിക്‌സ്, ബോട്ടണി ഏപ്രില്‍ 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് എം.എ. ഹിസ്റ്ററി 24 വരെയും എം.എസ് സി. ബോട്ടണി 23 വരെയും മറ്റുള്ളവക്ക് 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 628/2022