ആനപ്പാറക്വാറിയിലെ ആസൂത്രിത ഗുണ്ടാ അക്രമം ; ചെറുകിട ക്വാറി അസോസിയേഷൻ

കഴിഞ്ഞ – 30 – ഓളം വർഷമായി നിയമാനുസൃതം പ്രവർത്തിക്കുന്ന ക്വാറി ക്രഷർ വ്യവസായ സ്ഥാപനത്തിനു നേരെ സാമ്പത്തിക താല്പര്യം മാത്രം മുൻ നിർത്തി ചിലതല്പരകക്ഷികളുടെ നേതൃത്വത്തിൽ ഗുണ്ടായിസത്തിനെതിരെ കർശന നടപടി സ്വകരിക്കണമെന്ന് ചെറുകിട ക്വാറി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ബാബു . ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണൻ മാസ്റ്റർ, ജില്ലാ ഭാരവാഹികളായ രവീന്ദ്രൻ മേപ്പയ്യൂർ, പി.പി. ബാലൻ, പവിത്രൻ കാര്യക്കണ്ടി
ബാബു മേപ്പയ്യൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

അക്രമത്തിനിരയായ സ്ഥാപനവും, ജീവനക്കാരെയും സംസ്ഥാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പോലീസിനെ പോലും ഏകപക്ഷീയമായി അക്രമിക്കുന്ന സാഹചര്യമാണ് ആനപ്പാറക്വാറിയിൽ ഉണ്ടായത്.
തീർന്നും വസ്തുതാവിരുദ്ധവും, അബദ്ധ ജടിലവും, അശാസ്ത്രീയവുമായ വ്യാജ പ്രചരണവും , വാദഗതിയുമുയർത്തി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പടർന്നാനുള്ള കുടിലശ്രമമാണ് പരിസരവാസികളെന്ന വ്യാജേന ചിലർ നടത്തുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഉടമകളെയും, തൊഴിലാളികളെയും അണിനിരത്തി ഇതിനെ പ്രതിരോധിക്കും.

അക്രമികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവാത്തപക്ഷം ജില്ലയിലെ മുഴുവൻ ക്വാറി, ക്രഷർ വ്യവസായ പ്രവർത്തനം നിർത്തി വെച്ച് ശക്തമായ സമരത്തിന് തയ്യാറാവേണ്ടി വരുമെന്നും ചെറുകിട ക്വാറി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Comments

COMMENTS

error: Content is protected !!